
ഓപ്പണ്‍ ഫോറം ഇന്ന് മുതൽ
പാലക്കാട് :രാജ്യാന്തര മേളയിലെ ഓപ്പണ്‍ ഫോറത്തിനു ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് പ്രിയ തിയേറ്റര്‍ കോംപ്ലക്സിൽ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര മേളകളും ഫിലിം സൊസൈറ്റി പ്രസ്ഥാനവും എന്ന വിഷയത്തിലാണ് ആദ്യദിനത്തിൽ സംവാദം നടക്കുക . സിനിമാ നിരൂപകനായ ജി പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, മാധവദേവ്, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുക്കും . റെജി എം ദാമോദരനാണ് മോഡറേറ്റർ.