
സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇത്തവണ സ്ഥാനാർഥി ആയേക്കും
തിരുവനന്തപുരം :മുതിർന്ന സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഇത്തവണ സ്ഥാനാർഥി ആയേക്കും .ചടയമംഗലത്ത് ആയിരിക്കും സ്ഥാനാർഥിയായി പരിഗണിക്കുക .
അടുത്തആഴ്ചയോടെ സി പി ഐ സ്ഥാനാർഥികളുടെ അന്തിമ പട്ടിക തയ്യാർ ആകും .മുല്ലക്കര രത്നാകരൻ ആണ് ചടയമംഗലത്ത് എം എൽ എ .മൂന്നു തവണ തുടർച്ചയായി മത്സരിച്ച ഇദേഹത്തെ ഇത്തവണ മാറ്റി നിർത്തിയേക്കും .
ഇദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് പന്ന്യൻ രവീന്ദ്രനെ ചടയമംഗലത്ത് മത്സരിപ്പിക്കുന്നത് .രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനം മൂലം പല സി പി ഐ നേതാക്കളും മാറി നിൽക്കേണ്ടി വരും .